സ്ട്രോക്ക് അല്ലെങ്കിൽ മസ്തിഷ്കാഘാതം കരുതലോടുകൂടിയ ആയുർവേദ ചികിത്സ

stroke treatmentstroke treatmentseethal p

      നിങ്ങൾക്കറിയാമോ സ്ട്രോക്ക്(Stroke) അല്ലെങ്കിൽ മസ്തിഷ്കാഘാതം(Referred to ayurveda  – pakshaghata) ലോകത്ത്‌ ഓരോ സെക്കൻഡിലും 6 പേർക്ക് വീതം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതായത് ആറുപേരിൽ ഒരാൾക്ക് സ്‌ട്രോക് ഉണ്ടാകാനിടയുണ്ട്. അതിൽ 85% ഉം ഇസ്കീമിക് സ്ട്രോക്ക്‌ (ischemic stroke) ആണ്.

       തലച്ചോറിലേക്ക്‌ പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ്‌ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്‌ പെട്ടെന്നുണ്ടാകുന്ന ആഘാതമാണ്‌ സ്ട്രോക്ക്‌(Stroke) എന്ന്‌ പറയുന്നത്‌. സ്ട്രോക്ക് രണ്ട് തരമുണ്ട് .

  • രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ്‌ ഇസ്കീമിക് സ്ട്രോക്ക്‌ (ischemic stroke) എന്ന്‌ പറയുന്നത്‌. ഇത്‌ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക്‌ നാശം സംഭവിപ്പിക്കുകയും ചെയ്യുന്നു.
  • രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ ഹെമറാജിക് സ്ട്രോക്ക്(hemorrhagic stroke) എന്ന് പറയുന്നു. ഇസ്കീമിക്‌ സ്ട്രോക്കിനെക്കാള്‍ മാരകമാണ്‌ സ്ട്രോക്ക് ഹെമറാജിക്.

പൊതുവെ ശ്രദ്ധയിൽ പെടാതെ പോകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ് :

ക്ഷീണം, പെട്ടന്ന് ഒരു വശത്തിനു വരുന്ന തളർച്ച, കൈയ്യിനോ കാലിനോ വരുന്ന ബലക്കുറവ്, പെട്ടന്ന് ഒരുവശത്തേക്കു ചിറികോടിപോകൽ, സംസാരിക്കാൻ പറ്റാതാകുകയോ അല്ലെങ്കിൽ പറയുന്നത് മനസിലാക്കാൻ പറ്റാതാകുകയോ ചെയ്യുന്നത്, ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയോ അല്ലെങ്കിൽ മങ്ങുകയോ ചെയ്യുന്നത്.

Ayurvedic Stroke Treatment kerala


പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ്‌, പ്രമേഹം, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം എന്നിവയാണ്‌ സ്ട്രോക്കുണ്ടാകനുള്ള പ്രധാന കാരണങ്ങള്‍.

സ്ട്രോക്ക് വന്നാൽ ശ്രദ്ധിക്കേണ്ടത് :

പക്ഷാഘാത ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ ഉടനെ തന്നെ അല്ലെങ്കിൽ 3 മണിക്കൂറിനുള്ളിൽ രോഗിയെ ചികിത്സക്ക് വിധേയമാക്കേണ്ടതാണ്. സ്ട്രോക്ക് മൂലമുണ്ടാകുന്ന പക്ഷവാതം(paralysis) പോലെയുള്ള അവസ്ഥയിൽ നിന്നും രക്ഷനേടാൻ അത് അനിവാര്യമാണ്.

സ്ട്രോക്ക് വന്നാൽ – ആയുർവ്വേദം ഫലപ്രദമോ ?

അനാദികാലം മുതൽക്കേ മനുഷ്യൻ ആശ്രയിക്കുന്നത് പരമ്പരാഗതമായ ആയുർവേദ ചികിത്സാവിധികളാണ്. സ്ട്രോക്ക് പോലെ അടിയന്തിരമായി ചികിൽസിക്കേണ്ട രോഗങ്ങൾക്ക് ആയുർവ്വേദം ഫലപ്രദമാകില്ല എന്നുള്ളത് മിഥ്യാ ധാരണയാണ്. ആയുർവ്വേദം എല്ലാ രോഗങ്ങൾക്കുമുള്ള ഒരു സമ്പൂർണ ചികിത്സാ രീതിയാണ്.

ആയുർവേദ ചികിത്സ രീതികൾ :

പഞ്ചകർമ ചികിത്സകളായ സ്നേഹപാന, ആഭ്യങ്ക, സ്വേത, വിരേചന എന്നിവ വഴി ആദ്യം ശരീരത്തിന് വിവിധ ചികിത്സ രീതികൾകായ് തയ്യാറാക്കുന്നു.
പിഴിച്ചിൽ, നവരക്കിഴി, മാംസക്കിഴി, ക്ഷിരോധാര, ക്ഷിരോബസ്തി , ക്ഷിരോപിക്ചു, തലപൊടിച്ചിൽ എന്നീ ചികിത്സകൾ ഞരമ്പുകളെ ഉന്ദീപിക്കുകയും പൂർവ സ്ഥിതിയിലാക്കുകയും ചെയ്യുന്നു . ഇതുകൂടാതെ മറ്റു മരുന്നുകളും യോഗയും കൊണ്ട് രോഗിക്ക് പൂർണ ആരോഗ്യം ലഭിക്കുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ :

ഞാര് അടങ്ങിയ ഭക്ഷണ പാതാർത്ഥങ്ങൾ കഴിക്കുക.
ശരീര അനുപാതം സൂക്ഷിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
വ്യായാമം ചെയ്യുക.

ഞങ്ങളുടെ ആയുർവേദ ചികിത്സയ്ക്കും, നിർദ്ദേശങ്ങൾക്കുമായി സമീപിക്കുക : www.ayurveda-treatment-hospital.com

Call Now Button