ആയുർവേദത്തിലൂടെ അമിതവണ്ണം എങ്ങനെ കൈകാര്യം ചെയ്യാം??

obesity treatmentobesity treatmentayurveda admin

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ദോഷകരമായി കൂടുമ്പോഴാണ് അത് പൊണ്ണത്തടി  ( Obesity ) അഥവാ അതിസൗഫല്യം ആവുന്നത്. ഏതു അസുഖമായി ചെന്നാലും ഡോക്ടർമാർ നൽകുന്ന ഉപദേശമാണ് ” തടി കുറക്കണം – ഭക്ഷണം നിയന്ത്രിക്കണം വ്യായാമവും വേണം ” . കുടവയറിനു പിന്നിലെ പ്രധാന വില്ലന്മാർ അമിതഭക്ഷണവും വ്യായാമക്കുറവും ആണ്. ഗണത്തികമായ വൈകല്യങ്ങളും ഒരു ചെറിയ ശതമാനം ആളുകളിൽ പൊണ്ണത്തടി ഉണ്ടാകാം. കുടവയർ പല ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണെന്ന് എത്രപേർക്കറിയാം ? ഒരു വ്യക്തി പൊണ്ണത്തടിയനാണോ അല്ലയോ ഏന് നിയന്ത്രിക്കുന്നത് ബോഡി മാസ്സ് ഇൻഡക്സ് (BMI )എന്ന അളവ് ഉപയോഗിച്ചാണ് . 

ആയുർവേദത്തിലൂടെ അമിതവണ്ണം എങ്ങനെ കൈകാര്യം ചെയ്യാം??

ബോഡി മാസ്സ് ഇൻഡക്സ് ( BMI – Body Mass Index)          

BMI= {m}/ {h^{2}}

m എന്നത് വ്യക്തിയുടെ ഭാരവും h എന്നത് ഉയരവുമാണ് .

BMI 18.5 നും 24.9 നും ഇടയിൽ ആണെങ്കിൽ നമ്മൾ ആരോഗ്യവാനാണ് .
BMI 18.5 നും കുറവാണെങ്കിൽ നമ്മൾ ഭാരം കുറഞ്ഞ അഥവാ ഭാരമില്ലാത്ത ആളാണ് .
BMI 25 നും 29.9 നും ഇടയിൽ ആണെങ്കിൽ നമ്മൾക്കു അമിതഭാരമാണെന്നു അർഥം.
BMI 30 നും കൂടിയാൽ നമ്മൾക്കു പൊണ്ണത്തടിയാണ് .

ആയുർവേദത്തിൽ പൊണ്ണത്തടി മേദരോഗം എന്നാണ് വിശേഷിപ്പിക്കുക . ആയുർവേദ വിധി പ്രകാരം പൊണ്ണത്തടി ഉണ്ടാവുനത്തു കഫ ദോഷം മൂലമാണ്. വ്യക്തിയുടെ ശരീരത്തിൽ കഫത്തിന്റെ അളവ് ദോഷകരമായി കൂടിയാൽ അത് പൊണ്ണത്തടിക്ക് ഇടയാക്കും. 

അമിതവണ്ണത്തിനുള്ള ആയുർവേദ ചികിത്സ

  1. അമിതവണ്ണത്തിനുള്ള ആയുർവേദ പരിഹാരം പ്രധാനമായും കഫ ദോഷത്തെ കുറച്ചുകൊണ്ടുള്ളതാണ് . കഫം കൂട്ടുന്ന ഭക്ഷണത്തെ മുഴുവനായും ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കിയാണ് ആയുർവ്വേദം പൊണ്ണത്തടിയെ  ചികില്സിക്കുന്നത് .
  2. ഔഷധ സസ്യങ്ങൾ നൽകി മേദോവാഹി തോടുകളെ ശുദ്ദികരിക്കുന്നതാണ് അടുത്ത പ്രക്രിയ .അന്നാഗം കൂടുതൽ ഉള്ള ഭക്ഷണങ്ങൾ നിയന്ത്രിച്ച പച്ചക്കറികളും നാരുള്ള പഴവര്ഗങ്ങളും കൂടുതലായി ഭക്ഷണത്തിഒൽ ഉൾപ്പെടുത്തണം
  3. വറുത്തതും പൊരിച്ചതും എണ്ണയുള്ളതുമായ ഭക്ഷണങ്ങൾ മുഴുവനായും ഭക്ഷണത്തിനു ഒഴിവാക്കണം . രാത്രി ഭക്ഷണം സാലഡ് ആകുന്നത് വളരെ ഉത്തമം ആണ്.
  4. മുരിങ്ങക്ക കയ്പ്പക്ക പോലുള്ള കയ്പ്പുള്ള പച്ചക്കറികൾ കഴിക്കുന്നത് അമിതഭാരം കുറക്കാൻ സഹായിക്കും
  5. ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് പൊണ്ണത്തടി കുറക്കാൻ സഹായിക്കും
  6. പുതിയിന ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണു
  7. തേനും ചെറുനാരങ്ങാനീരും ചെറുചൂടുവെള്ളത്തിഒൽ നിത്യേന ഇടവിട്ട കുടിക്കുന്നത് പൊണ്ണത്തടി കുറക്കാനല്ല ഉത്തമ മാർഗമാണ്
    ആയുർവേദ ചികിത്സയിൽ യോഗയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. രോഗിയുടെ ശാരീരിക അവസ്ഥക്ക് പുറമെ മാനസിക അവസത്തേയും മെച്ചപ്പെടുത്താൻ യോഗ സഹായകമാണ്

നിങ്ങൾക്ക് യോജിച്ച ചികിത്സാരീതി ഏതെന്നറിയുവാൻ നിങ്ങളുടെ ഇപ്പോഴത്തെ ശാരീരീകാവസ്ഥയെ പറ്റി കൂടുതൽ മനസിലാക്കേണ്ടതുണ്ട്. അതിനായി പേജിൽ  കാണുന്ന Enquiry Form പൂരിപ്പിച് അയക്കൂ . തികച്ചും സൗജന്യമായി ഒരു ആയുർവേദ വിധക്തനുമായി സംസാരിക്കാനുള്ള അവസരം നേടൂ .

Call Now Button