നടുവേദനക്ക്‌ ആയുർവേദ പരിഹാരം .

Uncategorizedayurveda admin

ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്ത ഒരാളുമുണ്ടാവുകയില്ല.

80% ആൾക്കാർക്കും ജീവിതത്തിൽ ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ നടുവേദനയെ നേരിടേണ്ടി വരും.

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും അനാരോഗ്യപരമായ ദേഹഭാവങ്ങളും (Body postures ) നടുവേദനയുടെ മൂലകാരണങ്ങളാണ് .

ഫിസിയോതെറാപ്പിയും സർജറിയും അടക്കമുള്ള ആധുനിക ചികിത്സാരീതികൾ നടുവേദനക്ക് ശമനം അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത്തരം ചികിത്സാ രീതികളിൽകൂടി കടന്നു പോകുന്ന പലർക്കും ശാരീരീക ക്ഷമത തിരിച്ചുപിടിക്കാൻ സാധിക്കാറില്ല.

ഇത്തരം ചികിത്സാരീതികൾ താൽക്കാലിക ശമനം നൽകുമെങ്കിലും, നടുവേദനയെ ഭയപെട്ടുകൊണ്ടു തന്നെയായിരിക്കും പിന്നീടുള്ള ജീവിതം .

ആയുർവേദ പരിഹാരം

നടുവേദനയെ ‘വാതരോഗങ്ങളുടെ’  കൂട്ടത്തിലാണ് ആയുര്‍വേദം പെടുത്തിയിരിക്കുന്നത്.  

ആയുർവേദം, നടുവേദനക്കു ശാശ്വത പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. നടുവേദന  അകറ്റുന്നതിനോടൊപ്പം തന്നെ പരിപൂർണ ശാരീരിക ക്ഷമത തിരിച്ചുപിടിക്കാനും ആയുർവേദ ചികിത്സാരീതികൾ സഹായിക്കും.

നടുവേദനയുടെ മൂലകാരണവും , ലക്ഷണങ്ങളും അനുസരിച്ച് പലതരം ചികിത്സാരീതികൾ ആണ് ആയുർവേദം നിഷ്ക്കർഷിക്കുന്നത്. ചില സന്ദർഭങ്ങളിൽ ലക്ഷണങ്ങൾ ഉറപ്പാക്കാൻ X – Ray യൊ MRI scan നൊ ആവശ്യമായി വന്നേക്കാം.

അഭ്യാങ്കം , കട്ടിബസ്തി, പിഴിച്ചിൽ, കിഴി, സ്നേഹ ബസ്തി , തുടങ്ങിയവയാണ് നടുവുവേദനക്കു ആയുർവേദം നിർദേശിക്കുന്ന ചികിത്സാരീതികൾ.

നിങ്ങളുടെ നടുവേദനക്ക് യോജിക്കുന്ന ചികിത്സാരീതി എന്തെന്നറിയുവാനും നേരിട്ട് ഒരു ആയുർവേദ വിദഗ്ദ്ധനുമായി സംസാരിക്കാനും ഇവിടെ കാണുന്ന എൻക്വയറി  ഫോം പൂരിപ്പിക്കു.

Call Now Button