സ്ട്രോക്ക് അല്ലെങ്കിൽ മസ്തിഷ്കാഘാതം കരുതലോടുകൂടിയ ആയുർവേദ ചികിത്സ

      നിങ്ങൾക്കറിയാമോ സ്ട്രോക്ക്(Stroke) അല്ലെങ്കിൽ മസ്തിഷ്കാഘാതം(Referred to ayurveda  – pakshaghata) ലോകത്ത്‌ ഓരോ സെക്കൻഡിലും 6 പേർക്ക് വീതം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതായത് ആറുപേരിൽ ഒരാൾക്ക് സ്‌ട്രോക് ഉണ്ടാകാനിടയുണ്ട്. അതിൽ 85% ഉം ഇസ്കീമിക് സ്ട്രോക്ക്‌ (ischemic stroke) ആണ്.

 

       തലച്ചോറിലേക്ക്‌ പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ്‌ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്‌ പെട്ടെന്നുണ്ടാകുന്ന ആഘാതമാണ്‌ സ്ട്രോക്ക്‌(Stroke) എന്ന്‌ പറയുന്നത്‌. സ്ട്രോക്ക് രണ്ട് തരമുണ്ട് .

  • രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ്‌ ഇസ്കീമിക് സ്ട്രോക്ക്‌ (ischemic stroke) എന്ന്‌ പറയുന്നത്‌. ഇത്‌ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക്‌ നാശം സംഭവിപ്പിക്കുകയും ചെയ്യുന്നു.
  • രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ ഹെമറാജിക് സ്ട്രോക്ക്(hemorrhagic stroke) എന്ന് പറയുന്നു. ഇസ്കീമിക്‌ സ്ട്രോക്കിനെക്കാള്‍ മാരകമാണ്‌ സ്ട്രോക്ക് ഹെമറാജിക്.

 

പൊതുവെ ശ്രദ്ധയിൽ പെടാതെ പോകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ് :

 

ക്ഷീണം, പെട്ടന്ന് ഒരു വശത്തിനു വരുന്ന തളർച്ച, കൈയ്യിനോ കാലിനോ വരുന്ന ബലക്കുറവ്, പെട്ടന്ന് ഒരുവശത്തേക്കു ചിറികോടിപോകൽ, സംസാരിക്കാൻ പറ്റാതാകുകയോ അല്ലെങ്കിൽ പറയുന്നത് മനസിലാക്കാൻ പറ്റാതാകുകയോ ചെയ്യുന്നത്, ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയോ അല്ലെങ്കിൽ മങ്ങുകയോ ചെയ്യുന്നത്.

Pakshaghata Treatment In Kerala | Ayurvedic Stroke Treatment in india
പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ്‌, പ്രമേഹം, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം എന്നിവയാണ്‌ സ്ട്രോക്കുണ്ടാകനുള്ള പ്രധാന കാരണങ്ങള്‍.

 

സ്ട്രോക്ക് വന്നാൽ ശ്രദ്ധിക്കേണ്ടത് :

പക്ഷാഘാത ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ ഉടനെ തന്നെ അല്ലെങ്കിൽ 3 മണിക്കൂറിനുള്ളിൽ രോഗിയെ ചികിത്സക്ക് വിധേയമാക്കേണ്ടതാണ്. സ്ട്രോക്ക് മൂലമുണ്ടാകുന്ന പക്ഷവാതം(paralysis) പോലെയുള്ള അവസ്ഥയിൽ നിന്നും രക്ഷനേടാൻ അത് അനിവാര്യമാണ്.

സ്ട്രോക്ക് വന്നാൽ – ആയുർവ്വേദം ഫലപ്രദമോ ?

അനാദികാലം മുതൽക്കേ മനുഷ്യൻ ആശ്രയിക്കുന്നത് പരമ്പരാഗതമായ ആയുർവേദ ചികിത്സാവിധികളാണ്. സ്ട്രോക്ക് പോലെ അടിയന്തിരമായി ചികിൽസിക്കേണ്ട രോഗങ്ങൾക്ക് ആയുർവ്വേദം ഫലപ്രദമാകില്ല എന്നുള്ളത് മിഥ്യാ ധാരണയാണ്. ആയുർവ്വേദം എല്ലാ രോഗങ്ങൾക്കുമുള്ള ഒരു സമ്പൂർണ ചികിത്സാ രീതിയാണ്.

ആയുർവേദ ചികിത്സ രീതികൾ :

പഞ്ചകർമ ചികിത്സകളായ സ്നേഹപാന, ആഭ്യങ്ക, സ്വേത, വിരേചന എന്നിവ വഴി ആദ്യം ശരീരത്തിന് വിവിധ ചികിത്സ രീതികൾകായ് തയ്യാറാക്കുന്നു.
പിഴിച്ചിൽ, നവരക്കിഴി, മാംസക്കിഴി, ക്ഷിരോധാര, ക്ഷിരോബസ്തി , ക്ഷിരോപിക്ചു, തലപൊടിച്ചിൽ എന്നീ ചികിത്സകൾ ഞരമ്പുകളെ ഉന്ദീപിക്കുകയും പൂർവ സ്ഥിതിയിലാക്കുകയും ചെയ്യുന്നു . ഇതുകൂടാതെ മറ്റു മരുന്നുകളും യോഗയും കൊണ്ട് രോഗിക്ക് പൂർണ ആരോഗ്യം ലഭിക്കുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ :

ഞാര് അടങ്ങിയ ഭക്ഷണ പാതാർത്ഥങ്ങൾ കഴിക്കുക.
ശരീര അനുപാതം സൂക്ഷിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
വ്യായാമം ചെയ്യുക.

ഞങ്ങളുടെ ആയുർവേദ ചികിത്സയ്ക്കും, നിർദ്ദേശങ്ങൾക്കുമായി സമീപിക്കുക : www.ayurveda-treatment-hospital.com