പഞ്ചകർമ ചികിത്സ

ശരീര ശുദ്ധീകരണത്തിന് ഏറ്റവും ഉചിതമായ ഒരു ആയുർവേദ ചികിത്സ ആണ് പഞ്ചകർമ. പഞ്ചകർമ ചികിത്സയിലൂടെ പൂർണമായ ആരോഗ്യവും പ്രധിരോധ ശേഷിയും വീണ്ടെടുക്കാൻ സാധിക്കുന്നു. കർക്കിടകം , തുലാം , കുംഭം എന്നീ മാസങ്ങളിലാണ് പഞ്ചകർമ സാധാരണയായി നടത്തി വരുന്നത്. പഞ്ചകർമ എന്നാൽ അഞ്ചു കർമം എന്നാണ് അർത്ഥമാക്കുന്നത് . അലർജി , ആസ്മ , സന്ധിവാതം, അര്‍ബുദം, വന്‍കുടല്‍ വീക്കം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്‌മ, പൊണ്ണത്തടി തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ഉള്ള ഒരു ആയുർവേദ പ്രധിവിധി ആണ് പഞ്ചകർമ. പ്രധാനമായും പഞ്ചകർമ വാതം പിത്തം കഫം എന്നീ ത്രിദോഷങ്ങളെ ഇല്ലാതാക്കുന്നു.പഞ്ചകർമയിൽ ഉൾപെടുന്ന അഞ്ചു കർമങ്ങളാണ് താഴെ പറയുന്നത്

  1. വാമന
  2. വിരേചന
  3. വസ്തി
  4. നസ്യം
  5. രക്തമോക്ഷ

Panchakarma

വാമന ചികിത്സ

പഞ്ചകർമയിലെ ആദ്യത്തെ ചികിത്സ ആണ് വാമന. കഫവുമായി ബന്ധപ്പെട്ട എല്ലാ ജൈവീക വിഷങ്ങളും പുറന്തള്ളാൻ വാമന ചികിത്സ സഹായിക്കുന്നു. വാമന ദ്രവ്യങ്ങളും ശുദ്ധമായ പാലും ചേർത്ത് രോഗിക്ക് നല്കുന്നു അത് കഫം എല്ലാം പുറത്ത് പോകാൻ സഹായിക്കുന്നു.

വിരേചന

ശരീരത്തിലെ പിത്തം അകറ്റാനുള്ള ചികിത്സ ആണ് വിരേചന. പഞ്ചകർമയിലെ രണ്ടാമത്തെ ചികിത്സ ആയി ആണ് ഇത് ചെയ്യുന്നത് . ആമശായ സംബന്ധമായ എല്ലാ രോഗങ്ങളും ഇല്ലാതാക്കാൻ വിരേചന സഹായിക്കുന്നു.

വസ്തി

പഞ്ചകർമയിലെ മൂന്നാമതായി ചെയ്യുന്ന ചികിത്സ രീതിയാണ്‌ വസ്തി. ശരീരത്തില അവശേഷിക്കുന്ന എല്ലാ വാത പിത്ത ജൈവീക വിഷങ്ങളും ഇല്ലാതാക്കാൻ ആണ് ഈ ചികിത്സ ഉപയോഗിക്കുന്നത് . രോഗിയുടെ ആരോഗ്യം കണക്കിലെടുത്ത് ഈ ചികിത്സ 8 മുതൽ 30 ദിവസം വരെ നീണ്ടു നില്ക്കാം.

നസ്യം

നസ്യം എന്ന നാലാമത്തെ ചികിത്സാ രീതിയുടെ മറ്റൊരു പേരാണ് ശുചീകരണ ചികിത്സ. എല്ലാ ജൈവീക വിഷങ്ങളും മൂക്കിലൂടെ ആണ് പുറംതള്ളുന്നത് . ഓർമ്മ ശക്തി വർധിപ്പിക്കാൻ ഈ ചികിത്സ സഹായിക്കുന്നു.

രക്തമോക്ഷ

പഞ്ചകർമയിലെ അവസാനത്തെ ചികിത്സ രീതിയാണ് രക്തമോക്ഷ. രക്ത ശുദ്ധീകരണം ആാനു ഇതിലൂടെ പ്രധാനമായും ഉദ്ധേശിക്കുന്നത് . അവശേഷിക്കുന്ന എല്ലാ വിഷങ്ങളും ഒഴിവാക്കി ശരീരത്തെ കൂടുതൽ ആരോഗ്യപ്രധമാക്കാൻ ഈ ചികിത്സ സഹായിക്കുന്നു.

ദീപാഞ്ജലി വെൽനെസ്സ് ആൻഡ്‌ റിട്രീറ്റ് സെന്റർ നിങ്ങൾക്ക് ഒരു പുതിയ ആരോഗ്യകരമായ ഒരു ജീവിതം ആണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ആയുർവേദത്തിലൂടെ പരിഹാരം ലഭിക്കുന്നു.
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യൂ : http://goo.gl/rAq80m