കർക്കിടക ചികിത്സ

കർക്കിടക ചികിത്സ

ശാരീരികവും മാനസികവുമായ ആരോഗ്യം നേടി തരുന്ന പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാർഗമാണ് കർക്കിടക ചികിത്സ. ത്രിദോഷങ്ങൾ എന്ന് അറിയപ്പെടുന്ന വാതം, പിത്തം , കഫം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നടക്കുന്നത്. ത്രിദോഷങ്ങൾ മൂലം വരുന്ന എല്ലാ രോഗാവസ്ഥകളിൽ നിന്നും മോചനം ബടുക എന്നതാണ് ഈ ചികിത്സ കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം.

ആയുർവേദത്തിൽ പ്രഗത്ഭരായ ആചാര്യന്മാർ സുഖചികിത്സയിലൂടെ നേടിത്തരുന്നത് പുതു വർഷത്തിലേക്കുള്ള ഉന്മേഷമാണ് . ഋതുക്കൾക്കുള്ള മാറ്റത്തിനനുസരിച്ച് ശരീര ബലം കുറയാനുള്ള സാധ്യത വളരെ ഏറെയാണ് . അത് വീണ്ടെടുക്കാനും പ്രതിരോധ ശേഷി നഷ്ടപ്പെടാതിരിക്കാനും കർക്കിടക ചികിത്സ സഹായിക്കുന്നു.
കുറച്ച് ദിവസങ്ങൾ കൊണ്ട് തീർക്കുന്ന ചികിത്സ ദോഷം മാത്രമാണ് നല്കുന്നത് പകരം ചിട്ടയോടെ ഉള്ള ഏഴ് / പതിനാല് / ഇരുപത്തിയൊന്ന് ദിവസങ്ങൾ കൊണ്ടുള്ള ചികിത്സയാണ് ഗുണകരം. ക്രമരഹിതമായ ജീവിത രീതിയും ആഹാരവും ശരീരത്തിൽ മാലിന്യങ്ങൾ ഉണ്ടാകാൻ ഇടയാകുന്നു . ആയുർവേദ ചികിത്സയിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഒരു പുതിയ വർഷമാണ് പ്രദാനം ചെയ്യുന്നത്. കർക്കിടക ചികിത്സയിൽ പ്രധാനമായി പാലിക്കേണ്ട ഒന്നാണ് പഥ്യം.
ഔഷധക്കഞ്ഞി
കർക്കിടക മാസത്തിൽ വളരെ പ്രാധാന്യം വഹിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി അല്ലെങ്കിൽ കർക്കിടകക്കഞ്ഞി . ഇരുപതോളം ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി മഴക്കാലത്തെ ഒരു സിദ്ധഔഷധമാണ്.
തേച്ചുകുളി
കാച്ചിയ എണ്ണ ദേഹത്തിൽ തേച്ചുള്ള കുളി ശരീരത്തിന് ബലം നല്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്നു. ചൂടുവെള്ളത്തിൽ ഉള്ള കുളി ആവാം എന്നാൽ തല ചൂടുവെള്ളത്തിൽ കഴുകരുത് .
കിഴി , പിഴിച്ചിൽ , ശിരോധാര , സ്വേദം എന്നിവയെല്ലാം ചെയ്ത് വരുന്ന ചികിത്സാരീതികളാണ് .

karkkidaka chikitsa

പഞ്ചകര്‍മ ചികിത്സ
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചകർമയിലെ പ്രധാന ചികിത്സകൾ ഈ ചികിത്സകൾക്ക് മുൻപായി പൂർവകർമ ചികിത്സകൾ ചെയ്യുന്നു .
കര്‍ക്കിടകം മുതല്‍ കന്നി മാസം പകുതി വരെ സുഖചികിത്സ നടത്താം.
ഐശ്വര്യത്തോടെ ചിങ്ങമാസത്തെ ആരോഗ്യത്തോടെ വരവേല്ക്കാൻ ഈ ചികിത്സ സഹായിക്കുന്നു . ചികിത്സാവിധികളെല്ലാം ഒരു ആയുർവേദ പ്രഗത്ഭന്റെ മേൽനോട്ടത്തിൽ ചെയ്യുന്നതാണ് ഉത്തമം.

വളരെ ചിട്ടയോടുള്ള പരിചരണമാണ് ദീപാഞ്ജലി നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് ആയുർവേദത്തിൽ വളരെ അനുഭവ പ്രഗത്ഭരായ ആചാര്യന്മാരണ് ഞങ്ങൾക്ക് ഉള്ളത് . ഗുണമേന്മയുള്ള കർക്കിടകചികിത്സക്കും മറ്റു ആയുർവേദ ചികിത്സകൾക്കും ഞങ്ങളെ സമീപിക്കൂ. www.ayurveda-treatment-hospital.com