കര്‍ക്കിടക ചികിത്സയിലൂടെ ആരോഗ്യം

കർക്കിടക ചികിത്സ 

കര്‍ക്കിടക മാസമെത്തിയാല്‍ മിക്കവരും ആരോഗ്യ പരിചരണത്തില്‍ അല്‍പ്പം ശ്രദ്ധകേന്ദ്രീകരിക്കും. ഉഴിച്ചലും പിഴച്ചലും കര്‍ക്കിടക കഞ്ഞിയും അങ്ങനെ പോകുന്ന കര്‍ക്കിടക ചികിത്സ. ഒരു വര്‍ഷം കൊണ്ടു ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ദോഷങ്ങളെ ഇല്ലാതാക്കാന്‍ നിരവധി ചികിത്സാമാര്‍ഗങ്ങളുണ്ട്.

 ഇതിനായുള്ള കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കിടക ചികിത്സ.
വാതം , പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമുള്ള അടിസ്ഥാനമായി ആയ്യുർവേദം കാണുന്നത്. ഇതിന് ഭംഗം നേരിടുമ്പോൾ ശരീരത്തെ രോഗങ്ങൾ കീഴ്പെടുത്തും.

 

ത്രിദോഷങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാം

 ഓരോരുത്തരുടെ ശരീരത്തിലും വാതം , പിത്തം, കഫം എന്നീ ദോഷങ്ങളുടെ സന്തുലനാവസ്ഥ വ്യത്യസ്ത അളവിലായിരിക്കും.

വാത ദോഷം കൂടുതലുള്ള ശരീരത്തിന്റെ ഉടമകൾ പൊതുവെ നീണ്ടു നീണ്ടു മെലിഞ്ഞ ശരീര പ്രകൃതി ഉള്ളവരായിരിക്കും. പിത്ത ദോഷം കൂടുതലുള്ള ശരീരം ദൃഡ പേശികളോടു കൂടിയതും, അസ്ഥികൾക്ക് സാന്ദ്രത കൂടിയതുമായിരിക്കും. കഫ ദോഷം കൂടിനിൽക്കുന ശരീരം തടിച്ചതും മൃതുവായതും ആയിരിക്കും.
മാനസികമായും ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നമ്മളെ ബാധിക്കും.

 

Kakridaka chikitsa or monsoon therapy

 

കർക്കിടക ചികിത്സ എന്തിനാണെന്നു മനസിലാക്കാം

 തെറ്റായ ജീവിത ശൈലികളിലൂടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളും വിഷവും വാത ദോഷങ്ങളുടെ സന്തുലനാവസ്ഥ തെറ്റിക്കും. ഇത്തരത്തിൽ ഒരു വർഷകാലം ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും വിഷ വസ്തുക്കളും നീക്കം ചെയ്ത് ത്രിദോഷങ്ങളുടെ അളവ് ശരിയായ സന്തുലനാവസ്ഥയിൽ എത്തിക്കുന്ന പ്രക്രിയകളാണ് കർക്കിടക ചികിത്സയിൽ ഉള്ളത്.

 

കർക്കിടക ചികിത്സാരീതികൾ

വിരേചനം- ശരീരം ശുദ്ധമാക്കുന്നതിനായി വയറിളക്കുന്ന ചികിത്സയാണിത്. ശരീരപ്രകൃതമനുസരിച്ച് ഉചിതമായ ഔഷധങ്ങള്‍ നല്‍കി വയറിളക്കുന്നു.

തിരുമ്മല്‍- ജരാനരകളെയകറ്റാനും ശരീരത്തിലെ ചുളിവുകള്‍ മാറ്റാനും സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തിരുമ്മല്‍ സഹായിക്കുന്നു.

 

കിഴി, പിഴിച്ചില്‍ (സേകം), ധാര, അഭ്യംഗം (തൈലവും പൊടിയും ഉപയോഗിച്ചുള്ള തിരുമ്മല്‍) എന്നിവയെല്ലാം ഈ വിഭാഗത്തിലെ മറ്റു ചികിത്സാവിധികളാണ്. പിണ്ഡസ്വേദമാണു മറ്റൊരു ചികിത്സ. അരിയിട്ടു തിളപ്പിച്ചും ഔഷധങ്ങളിട്ടു തിളപ്പിച്ചും ലഭിക്കുന്ന ആവിയാണു പിണ്ഡസ്വേദത്തിനുപയോഗിക്കുന്നത്. പൊടിക്കിഴി, ഇലക്കിഴി, നാരങ്ങാക്കിഴി, ഞവരക്കിഴി, മാംസക്കിഴി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

 

കർക്കിടക ചികിത്സാകേന്ദ്രങ്ങൾ 

3 ദിവസം മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കുന്ന കർക്കിടക ചികിത്സാരീതികൾ ഉണ്ട്. താമസ സൗകര്യമുള്ള ആയുർവേദ കേന്ദ്രങ്ങളിലാണ് കർക്കിടക ചികിത്സ നൽകിവരുന്നത്. അനേകം വിദേശികൾ ഈ സമയത്ത്‌ ആയുർവേദ കേന്ദ്രങ്ങളിൽ കർക്കിടക ചികിത്സയ്ക്കായി എത്താറുണ്ട്.

പഥ്യാഹാരവും , ലളിതമായ യോഗാസന പരിശീലനവും, മാനസിക പിരിമുറുക്കങ്ങൾ നീക്കാനുള്ള മെഡിറ്റേഷനും, ശാരീരിക ഉന്നമനത്തിനായുള്ള തിരുമ്മുചികിത്സകളും കർക്കിടക ചികിത്സയുടെ ഭാഗമായി വരും.
പ്രധാന സഞ്ചാര കേന്ദ്രങ്ങളിലുള്ള ആയുർവേദ ശാലകളിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്.

 

കോഴക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലുള്ളവർക്ക് ജീവനീയം ആയുർവേദ ശാലകളിൽ കർക്കിടക ചികിത്സക്കുള്ള സൗകര്യം ഉണ്ട്.

കർക്കിടക ചികിത്സയെപ്പറ്റി കൂടുതലറിയാനും , അടുത്തുള്ള ചികിത്സാകേന്ദ്രം അറിയാനും താഴെ കാണുന്ന ഫോം പൂരിപ്പിക്കു .

 

 

 

 

 

 

 

 

 

നിങ്ങളുടെ ശരീരത്തിൽ മുന്നിട്ടു നിൽക്കുന്ന ദോഷം ഏതെന്നറിയുവാൻ താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകു …