കർക്കിടക ചികിത്സയിലൂടെ ആരോഗ്യം
കർക്കിടക ചികിത്സ കര്‍ക്കിടക മാസമെത്തിയാല്‍ മിക്കവരും ആരോഗ്യ പരിചരണത്തില്‍ അല്‍പ്പം ശ്രദ്ധകേന്ദ്രീകരിക്കും. ഉഴിച്ചലും പിഴച്ചലും കര്‍ക്കിടക കഞ്ഞിയും അങ്ങനെ പോകുന്ന കര്‍ക്കിടക ചികിത്സ. ഒരു വര്‍ഷം കൊണ്ടു ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ദോഷങ്ങളെ ഇല്ലാതാക്കാന്‍ നിരവധി ചികിത്സാമാര്‍ഗങ്ങളുണ്ട്. ഇതിനായുള്ള കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കിടക ചികിത്സ. വാതം , പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമുള്ള അടിസ്ഥാനമായി ആയ്യുർവേദം കാണുന്നത്. ഇതിന് ഭംഗം നേരിടുമ്പോൾ […]